കേരളം

സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതായി വ്യക്തമാക്കിയാണ് സിബിഐ ക്ലീൻ ചിറ്റ് നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഇക്കാര്യം വ്യക്തമാക്കി സിബിഐ റിപ്പോർട്ട് നൽകി.

മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ, ശാസ്ത്രീയ പരിശോധനയിൽ ഒരു തെളിവ് ലഭിച്ചില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

മന്ത്രി പീഡിപ്പിക്കുന്നത് ഒരു സാക്ഷി വീഡിയോയിൽ പകർത്തിയെന്ന പരാതിക്കാരിയുടെ മൊഴി ശരിയല്ലെന്നും സിബിഐ കണ്ടെത്തി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും സിബിഐ കോടതിയിൽ ഹാജരാക്കി.

വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് നാലാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നൽകുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കും എപി അനിൽകുമാറിനുമെതിരായ ആരോപണങ്ങൾ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ