കേരളം

കാലിക്കറ്റ് സ‍ര്‍വകലാശാല നീന്തൽ കുളത്തിലെ മുങ്ങി മരണം; ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാലിക്കറ്റ് സ‍ര്‍വകലാശാലയിലെ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. അതിക്രമിച്ചു കടന്നതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് നടപടി. 

മരിച്ച വിദ്യാർത്ഥിയടക്കം എട്ട് പേർ കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടി കടന്ന് നീന്തൽ കുളത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിലൊരു വിദ്യാർത്ഥി മുങ്ങി മരിച്ചത്. സര്‍വകലാശാല ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പിജി വിദ്യാര്‍ത്ഥി എടവണ്ണ സ്വദേശി ഷെഹൻ ആണ് മുങ്ങി മരിച്ചത്. 

പുല‍ര്‍ച്ചെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം ഷെഹൽ നീന്തൽക്കുളത്തിൽ എത്തിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സാധാരണ ഗതിയിൽ പുല‍ര്‍ച്ചെ 6.30ഓടെയാണ് നീന്തൽക്കുളം വിദ്യാര്‍ത്ഥികൾക്കായി തുറന്നു കൊടുക്കാറുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി