കേരളം

ടി ജി ജേക്കബ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാക്‌സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായ ടി ജി ജേക്കബ് അന്തരിച്ചു. ഗൂഡല്ലൂരിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്നു. 

1951ല്‍ അടൂരില്‍ ജനിച്ച ടി ജി ജേക്കബ് തിരുവനന്തപുരത്തും ഡല്‍ഹിയിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 80 കളില്‍ മാവോവാദത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം മാസ്സ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു. 

നക്‌സലൈറ്റുകള്‍ ശക്തമായിരുന്ന കാലത്ത് അവരുടെ ബുദ്ധിജീവികളിൽ പ്രധാനികളിലൊരാളാണ് ടി ജി ജേക്കബ്. 'India Development and Deprivation',  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് വിമര്‍ശന ഗ്രന്ഥമായ 'ലെഫ്റ്റ് ടു റൈറ്റ്', 'കോവളം വിനോദസഞ്ചാരത്തിന്റെ വിലാപകാവ്യങ്ങള്‍' തുടങ്ങിയവ ജേക്കബ് രചിച്ച കൃതികളാണ്. 

National Question In India: CPI Documents 1942-48 (Ed.) എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തിട്ടുണ്ട്. ശാന്തി നികേതൻ കോളേജിലെ പ്രൊഫസറായി ജോലി ചെയ്തിരുന്ന പ്രാജ്ഞലി ബന്ധുവാണ് ഭാര്യ. സംസ്‌കാരം വൈകീട്ട് നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു