കേരളം

കാരണം പ്രണയനൈരാശ്യം; കിരണിന്റേത് ആത്മഹത്യയെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്. കിരണിന്റേത് കൊലപാതകമോ, അപകടമരണമോ അല്ല.  പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു. 

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവും ജീവനൊടുക്കാന്‍ കാരണമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കിരണിന്റെ മരണം സംഭവിച്ചത്. പൊലീസിന്റെ കുറ്റപത്രത്തിലാണ് കിരണിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള തെളിവുണ്ട് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ, യുവതിയുടെ ബന്ധുക്കള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നീട് കിരണ്‍ കാറില്‍ നിന്നിറങ്ങി ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ കൊലപാതകമാണെന്നാണ് കിരണിന്റെ കുടുംബം ആരോപിക്കുന്നത്. കിരണിന് വെള്ളം പേടിയാണ്. അതിനാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. 22 ദിവസങ്ങള്‍ക്ക് ശേഷം കുളച്ചിലില്‍ നിന്നുമാണ് കിരണിന്റെ മൃതദേഹം കണ്ടെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്