കേരളം

'2019 ൽ തത്വത്തിൽ അനുമതി ലഭിച്ചു'; വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കത്തു വായിച്ച് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിക്ക് നേരത്തെ 2019  ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് കൊണ്ട് ധനമന്ത്രി വിശദീകരിച്ചു. 

പദ്ധതിയുമായി മുന്നോട്ട്‌ പോകാൻ കേന്ദ്രത്തിന്റെ അനുമതി ഉള്ളതാണ്‌. ധനമന്ത്രാലയവും ഇതിന്‌ അനുകൂലമായി കത്ത്‌ നൽകിയിരുന്നു. കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയാണ്‌ അനുമതി നൽകിയത്‌. 

തത്വത്തിൽ അം​ഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അലൈൻമെന്റിൽ പ്രാഥമിക പരിശോധനയാണ് നടന്നത്. കേന്ദ്രം നിർദേശിക്കുന്ന മാറ്റം ഡിപിആറിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു. 

പാർലമെന്റിൽ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

വന്ദേഭാരതിൽ' ബി ജെ പി നേതാക്കൾക്കുള്ള സംശയം കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും ധനമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍