കേരളം

മദ്യപാനത്തിനിടെ തലയ്ക്കടിയേറ്റു; ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് 'മെന്റല്‍ ദീപു' മരിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മദ്യപാനത്തിനിടെ മര്‍ദനമേറ്റ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മെന്റല്‍ ദീപു മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് മെന്റല്‍ ദീപു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ദീപുവിന്റെ തലയില്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോത്തന്‍കോട് പൊലീസ് പറയുന്നത്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. 

കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. കഴക്കൂട്ടത്ത് പച്ചക്കറി കടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ ശ്രീകാര്യം ചേന്തിയില്‍ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ