കേരളം

അതിസുരക്ഷാ ജയിലിലെ തടവുകാരന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ തടവുകാരന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി അഭിജിത്ത് (34) മരിച്ചത്.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന അഭിജിത്ത് ജയിലില്‍ സംഘട്ടനമുണ്ടാക്കുകയും ഇയാളുടെ പക്കല്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ മാനസീകാരോഗ്യകേന്ദ്രത്തിലെ കോവിഡ് ബ്‌ളോക്കിലെ റെഡ്‌സോണില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 

ഇന്നു രാവിലെ പതിനൊന്നരയോടെ പാലും മരുന്നും നല്‍കാനായി ജീവനക്കാരി എത്തിയപ്പോഴാണ് സെല്ലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡ്യൂട്ടി ഡോക്ടറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ