കേരളം

ബാബുവിന് കിട്ടിയ സംരക്ഷണം എല്ലാവര്‍ക്കും ഉണ്ടാകില്ല; ഇനി മല കയറിയാല്‍ കേസ്‌

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴ കുര്‍മ്പാച്ചി മലയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം, റവന്യൂ മന്ത്രിമാര്‍. മലയില്‍ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കും. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ കൂടി ഇതില്‍ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയ സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതായി റവന്യുമന്ത്രി കെ രാജന്‍. ബാബുവിന് ലഭിച്ച ഇളവ് ആര്‍ക്കും ലഭിക്കില്ലെന്നും അങ്ങനെ ആരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രി ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറി സാഹചര്യത്തില്‍ വനം വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര യോഗം ചേര്‍ന്നിരുന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

അനാവശ്യമായ യാത്രകള്‍ തടയും. ഇതിനായി ജില്ല കലക്ടറെ കണ്‍വീനറാക്കി സമിതി രൂപീകരിക്കും. എല്ലാ വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തി സമഗ്ര പരിശോധന നടത്തും. അനധികൃത ട്രക്കിംങ്ങും സാഹസിക യാത്രകളും ക്യാമ്പു ചെയ്യുന്നതും നോക്കിനില്‍ക്കാന്‍ സാധിക്കില്ല. ഏത് വഴിക്കാണ്, എങ്ങോട്ടേക്കാണ് പോകുന്നത്, എന്തു ലക്ഷ്യത്തിനാണ് പോകുന്നത് എന്നത് കൃത്യമായി പരിശോധിക്കും. എന്നിവ നോക്കി നില്‍ക്കാനാവില്ല. വ്യക്തികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണന്‍ വനത്തിനുള്ളില്‍ കയറിയത്.ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫഌഷ് ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി. പ്രദേശവാസികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ