കേരളം

മലയാളി വ്യോമസേനാ പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ മലയാളി പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (25) ആണ് മരിച്ചത്. 

ടെസ്പുരില്‍ നിന്നു ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഒറ്റയ്ക്കായിരുന്നു ജോര്‍ജിന്റെ യാത്ര. അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ട്രെയിലറിന്റെ സഹ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബന്ധുക്കള്‍ സംഭവ സ്ഥലത്തേയ്ക്കു പുറപ്പെട്ടു. 

എസ്ബിടി മാനേജരായിരുന്ന വെള്ളൂര്‍ പക്കാമറ്റത്തില്‍ പിപി കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരന്‍: ജിക്കു കുര്യാക്കോസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു