കേരളം

'അധികകാലം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ല'; വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുത്: ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിഷ്ടകാലം ജയിലില്‍ കിടക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

നിക്ഷേപത്തിന് വലിയ തുക വരുമ്പോള്‍ അതിന്റെ ഒരു ഭാഗം തനിക്കുവേണം എന്ന് പറയാന്‍ മടികാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ട്. അത്തരക്കാര്‍ക്ക് അധികകാലം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. അതിനാണല്ലോ ജയിലെന്നും മുഖ്യന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരാള്‍ക്കും ഇവിടെ വന്ന് വ്യവസായം തുടങ്ങാനാകും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണ്. കാരണം അവര്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി