കേരളം

ഒരു കുടുംബത്തിലെ നാലുപേര്‍ ഭാരതപ്പുഴയില്‍ ചാടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ലക്കിടിക്ക് സമീപം ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി മരിച്ചനിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് ഭാരതപ്പുഴയില്‍ ചാടിയത്.അജിത് കുമാര്‍ ഭാര്യ ബിജി, മക്കളായ പാറു, ആര്യാനന്ദ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. 2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാര്‍. കേസില്‍ വിചാരണ നടക്കുന്നതിനിടെ ആണ് മരണം. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളത്തിലേക്ക് ചാടിയ പ്രദേശത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചിലില്‍ ആദ്യം മൂന്ന് മൃതദേഹങ്ങളും പിന്നീട് നാലാമത്തെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍