കേരളം

ത്രിവേണി സ്റ്റോര്‍ അടിച്ചുതകര്‍ത്തു; ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെള്ളനാട് ത്രിവേണി സ്റ്റോറില്‍ അതിക്രമം കാട്ടിയ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവായ വെള്ളനാട് ശശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരാര്‍ കാലാവധി കഴിഞ്ഞും സ്‌റ്റോര്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ചായിരുന്നു ശശി ത്രിവേണി സ്റ്റോര്‍ അടിച്ചുതകര്‍ത്തത്.  പൊതുമുതല്‍ നശിപ്പിച്ചതിനാണ് ശശിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ഇയാള്‍ ത്രിവേണി സ്റ്റോര്‍ ഷട്ടര്‍ ഇട്ട് പൂട്ടുകയും ഫോണും മറ്റ് സാധനങ്ങളും അടിച്ച് നശിപ്പിക്കുയും ചെയ്തതായി പരാതിയില്‍ പറയുന്നു. വെള്ളനാട് സര്‍വീസ് സഹകരണബാങ്കിന് കീഴിലുള്ള കെട്ടിടത്തിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ശശി ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്. നേരത്തെ ശശിയെ വെള്ളനാട് ആരോഗ്യകേന്ദ്രത്തിലെ ശിലാഫലകം നശിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളനാട് പഞ്ചായത്ത് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തില്‍ വെള്ളനാട് ശശിയുടെ പേര് വയ്ക്കാത്തതിനായിരുന്നു അന്ന് ഫലകം തകര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം