കേരളം

'നടിയെ പീഡിപ്പിച്ചത് ദിലീപ് പറഞ്ഞിട്ട്; ചതിച്ചു, ജയിലില്‍ വെച്ചു കൊലപ്പെടുത്തുമെന്ന് ഭയം': വെളിപ്പെടുത്തലമായി പള്‍സര്‍ സുനിയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ. ദിലീപ് പറഞ്ഞിട്ടാണ് സുനില്‍കുമാര്‍ ഇത് ചെയ്തത്. ദിലീപ് പറഞ്ഞ് ചതിച്ചതാണ്. നടിയോട് മകന് ഒരു വൈരാഗ്യവുമില്ലെന്നും സുനില്‍കുമാറിന്റെ അമ്മ വെളിപ്പെടുത്തി. 

'കേസിന് രണ്ടുവര്‍ഷം മുന്‍പാണ് ഗൂഢാലോചന നടന്നത്. ഇതിനകത്ത് വേറെയും ആള്‍ക്കാരുണ്ടാകും. ദിലീപ് ചെയ്യിപ്പിച്ചതാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. കോടിയുടെ അടുത്ത് പൈസ നല്‍കാമെന്ന് ദിലീപ് പറഞ്ഞു. സുഖമായിട്ട് ജീവിക്കാനാണ് ഇത് ചെയ്തത്. കോടിയില്‍വച്ച് പലവട്ടം ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഞാനെന്ന ഇല്ലാതാകുന്നത് എന്നറിയില്ല. അമ്മ ആരു പറയുന്നതും വിശ്വസിക്കരുത് എന്ന് പറഞ്ഞു.ജയിലില്‍വെച്ച് എന്തെങ്കിലും ചെയ്യുമെന്ന് അവന് ഭയമുണ്ട്.  ' സുനില്‍കുമാറിന്റെ അമ്മ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. 


സംവിധായകന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി

അതേസമയം, കേസില്‍, പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു.

പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

പള്‍സര്‍ സുനിയും ദിലീപുമായി ബന്ധം

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്