കേരളം

'സ്കൂളുകളിൽ കുട്ടികളെ താലപ്പൊലിക്ക് നിർത്തരുത്, ഇനിമുതൽ അങ്ങനെയൊരു പരിപാടിയും വേണ്ട'- മന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ചു. 

ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

'പല സ്ഥലങ്ങളിലും നമ്മൾ ചടങ്ങിനൊക്കെ ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിർത്താറുണ്ട്. ഇനിമുതൽ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്‌കൂളുകളിൽ സംഘടിപ്പിക്കാൻ പാടില്ല എന്നകാര്യം കൂടി ഞാൻ വ്യക്തമാക്കുകയാണ്'- മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍