കേരളം

പാൽ കുടിക്കാൻ മടി, വയറിളക്കവും; വീടിനുള്ളിൽ കണ്ടെത്തിയ പുലിക്കുട്ടി അവശനിലയിൽ; വിദ​​ഗ്ധ ചികിത്സയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞ് അവശനിലയിൽ. പാൽ കുടിക്കാൻ പുലിക്കുട്ടി മടികാണിക്കുകയാണ്. കൂടാതെ വയറിളക്കവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ അവശനിലയിലാണ്. വിദ​ഗ്ധ ചികിത്സയ്ക്കായി പുലിക്കുട്ടിയെ വ്യാഴാഴ്ച് രാത്രി അകമലയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ ഓഫിസിൽ എത്തിച്ചു. 

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞിപ്പുലികളെ വച്ച് തള്ളപ്പുലിയെ പിടിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാനായി പുലി വരാതിരുന്നതോടെയാണ് സംരക്ഷണം വനം വകുപ്പ് ഏറ്റെടുത്തത്. അവശനിലയിലായ പുലിക്കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു