കേരളം

ജയില്‍ ജീവിതം ഇഷ്ടപ്പെട്ടു, ജാമ്യത്തിലിറക്കിയ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം

സമകാലിക മലയാളം ഡെസ്ക്


കൊട്ടിയം: ജയിലിൽ നിന്ന്‌ ജാമ്യത്തിലിറക്കിയതിന്റെ പേരിൽ വയോധികരായ മാതാപിതാക്കളെ ക്രൂരമായി മർദിച്ച് മകൻ. മകന്റെ പീഡനം കാരണം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയം തേടിയ ഇവരെ അഭയകേന്ദ്രത്തിലേക്കു മാറ്റി.

കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ (80), പ്രഭാവതി (77) എന്നിവർക്കാണ് ഏകമകൻ രാജു(33)വിന്റെ മർദനം നേരിട്ടത്. ഇരവിപുരം പോലീസിൽ നാലുപ്രാവശ്യം പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം ഇവരെ മർദിച്ചിരുന്നു.

രാജു  പീഡനക്കേസിൽ ജയിലിലായിരുന്ന. മകനെ ഇവർ ജാമ്യത്തിലിറക്കിയതിന്റെ പേരിലായിരുന്നു പിന്നെയുള്ള മർദനം. ജയിൽ ജീവിതം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഇത്.  രണ്ടുദിവസം മുൻപ് ഇയാൾ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചു. രാത്രി സഹോദരീപുത്രിയുടെ വീട്ടിലേക്ക് ഇവർ അഭയംതേടി. കരുനാഗപ്പള്ളിയിലെ ശാന്തിതീരത്താണ് ഇരുവരും ഇപ്പോഴുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്