കേരളം

വര്‍ക്കലയില്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സ് സരിത(46) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.  വര്‍ക്കല സ്വദേശിനിയാണ്‌.

ഇന്ന് രാവിലെയാണ് സംഭവം. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരിശോധനയിലൂടെ മാത്രമേ മറ്റു രോഗങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ. 

കല്ലറ സിഎഫ്എല്‍ടിസിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും