കേരളം

സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകള്‍, കൂടുതലും സ്‌കൂളുകള്‍; 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ (15), തിരുവനന്തപുരം ( 14), കൊല്ലം (10), എറണാകുളം (8) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ ഒമൈക്രോണ്‍ കേസുകള്‍. തിരുവനന്തപുരത്ത് ഒമൈക്രോണ്‍ ബാധിച്ചവരില്‍ ആറുപേര്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ വിനോദയാത്രയ്ക്ക് പോയിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ കോളജ് ഒമൈക്രോണ്‍ ക്ലസ്റ്ററായി മാറിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
 
അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 123 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. രോഗവ്യാപന മേഖലകള്‍ കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ വകഭേദം പടരുന്നതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുതുതായി കണ്ടെത്തിയ കോവിഡ് ക്ലസ്റ്ററുകളില്‍ ഏറെയും സ്‌കൂളുകളാണ്. എറണാകുളം ജില്ലയില്‍ മാത്രം 23 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്