കേരളം

'നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടണം', ബൈക്ക് 'പറപ്പിച്ച്' സെല്‍ഫി; യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ഥി അശ്വന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 11.30ന് കൊട്ടാരക്കര പൊലിക്കോട്ട് വച്ച് യുവാക്കള്‍ ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ്  അപകടം. നാലു ന്യൂജെന്‍ ബൈക്കുകളില്ലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈക്കിലെ ആള്‍, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍  സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

അഭ്യാസപ്രകടനം നടത്തിയ 4 ബൈക്കുകള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലായിരുന്നു. മൂന്ന് ബൈക്കുകള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ബൈക്ക് മാത്രമാണ് പിടികൂടാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു