കേരളം

ഞായര്‍ നിയന്ത്രണം ലംഘിച്ചു: 262 പേര്‍ക്കെതിരെ കേസ്; 170 പേര്‍ അറസ്റ്റില്‍; 134 വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രധാന ജംഗ്ഷനുകളിലെല്ലാം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. നിയന്ത്രണങ്ങളോട് പൊതുവെ ജനങ്ങള്‍ സഹകരിച്ചതിനെ തുടര്‍ന്ന് നിരത്തില്‍ തിരക്കൊഴിഞ്ഞു. 

മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ പകുതിയിലേറെയും തുറന്നില്ല. കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുന്നത്. എറണാകുളത്ത് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം