കേരളം

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍നിന്നു പത്തു പേര്‍ക്കു ബഹുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിലെ പത്തു പേര്‍ക്കു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. 

ഐജി സി നാഗരാജു, എസ് പി ജയശങ്കര്‍ രമേഷ് ചന്ദ്രന്‍, ഡി വൈ എസ് പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍ ,വേണുഗോപാലന്‍ ആര്‍ കെ, ശ്യാം സുന്ദര്‍ ടി.പി, ബി കൃഷ്ണകുമാര്‍, സിനീയര്‍ സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി, അസ്റ്റിസ്റ്റ് കമ്മിഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍, എസ് ഐ സാജന്‍ കെ ജോര്‍ജ്ജ്, എസ് ഐ ശശികുമാര്‍ ലക്ഷമണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി   ടി.പി അനന്ദകൃഷ്ണന്‍, അസം റൈഫിള്‍സിലെ ചാക്കോ പി ജോര്‍ജ്ജ്, സുരേഷ് പ്രസാദ്, ബി എസ് എഫിലെ മേഴ്‌സി തോമസ് എന്നിവരും മെഡലിന് അര്‍ഹരായി. 

ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രതിയുടെ മെഡലിന്  കേരളത്തില്‍ നിന്ന് അഞ്ച് പേര്‍ അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചു. ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്‍, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോള്‍ പി എസ് എന്നിവര്‍ക്കാണ് മെഡല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും