കേരളം

അമ്മ വരുമോ, തിരഞ്ഞ് ?;  വനാതിര്‍ത്തിയില്‍ കുട്ടിയാനയെ കണ്ടെത്തി, പ്രായം ദിവസങ്ങള്‍ മാത്രം- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലപ്പിള്ളി കാരികുളം വനാതിര്‍ത്തിയില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയാനയെ കണ്ടെത്തിയത്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. 

കിടക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി എഴുന്നേല്‍പ്പിച്ച് നിറുത്തി. ആനക്കുട്ടി നടക്കാന്‍  വിഷമിക്കുന്ന അവസ്ഥയിലാണ്. 

പ്രാഥമിക പരിചരണത്തിന് ശേഷം കുട്ടിയെ തിരഞ്ഞ് അമ്മ ആന വരുമോ എന്ന് നിരീക്ഷിച്ച ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. ആനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് വനം വകുപ്പ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം