കേരളം

കേരള, എംജി സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള, മഹാത്മാ​ഗാന്ധി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് എൻഎസ്എസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർത്ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. 

മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു എൻഎസ്എസ് ഹർജി. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്  സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
 
കേരള, എംജി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ പരീക്ഷകൾ മാറ്റിവെച്ചതായി എംജി സർവകലാശാല അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ