കേരളം

രാഹുൽ ​ഗാന്ധി ഇന്ന് വയനാട് എത്തും, മൂന്നു ദിവസത്തെ സന്ദർശനം

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ; രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ രാഹുൽ പങ്കെടുക്കും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷമാകും വയനാട്ടിലേക്ക് പോവുക.

മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന്  വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാല് മണിയോടെ സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമം രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ എം പിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം ദേശീയ സംസ്ഥാന നേതാക്കളും റാലിയും ബഹുജനസംഗമത്തിലും പങ്കെടുക്കും. നാളെ മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി ജില്ലയില്‍ പൊതു, രാഷ്ട്രീയപരിപാടികള്‍ക്ക് എത്തുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി