കേരളം

സര്‍ക്കാര്‍ കോളജിലെ ഇന്‍വെര്‍ട്ടറും പ്രൊജക്ടറുകളും മോഷ്ടിച്ചു; എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍.  കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണറ്റ് പ്രസിഡന്റും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. കോളജിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും പ്രൊജക്ടറുമാണ് ഇവര്‍ മോഷ്ടിച്ചത്.

ഒരു ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് മോഷണം പോയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ് മോഷണം പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലേതാണ്. 

തിങ്കളാഴ്ചയാണ് മോഷണം നടന്നത് കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസാണ് അന്വേഷണം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി