കേരളം

കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. വിദ്യാര്‍ത്ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍, മദ്രസകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

 മഴയില്‍ ഇടുക്കിയിലും വടക്കന്‍ കേരളത്തിലും പരക്കെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പടുവിച്ചു. മംഗലം ഡാം ഡാം നാളെ തുറക്കും. ചെറുകുന്ന പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് കോഴിക്കോട് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ 756.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.

കോഴിക്കോട് കനത്തമഴ തുടരുകയാണ്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍