കേരളം

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം: സജി ചെറിയാനെതിരെ കേസ് എടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചതിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ കേസ് എടുത്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് എടുത്തത്. പത്തനംതിട്ട ജില്ലയിലെ കീഴ്‌വായൂപൂര് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്ന വകുപ്പ് പ്രകാരമാണ് സജി ചെറിയാനെതിരെ കേസ് എടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. വേദിയിലുണ്ടായിരുന്ന മാത്യു ടി തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഭരണഘടനയ്‌ക്കെതിരെയുള്ള പരാമര്‍ശം ഉണ്ടായത്. സജി ചെറിയാനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി