കേരളം

'എളമരം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവ്, അത് പറയാനുള്ള അധികാരമുണ്ട്'; പി.ടി ഉഷ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണ് എളമരം കരീമെന്ന് പി.ടി ഉഷ. എളമരം കരീമിന് അത് പറയാനുള്ള അധികാരമുണ്ട്. കായിക രംഗത്തിനുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും പി.ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പോര്‍ട്‌സാണ് തന്റെ ജീവവായു, സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. തനിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ പറഞ്ഞു. 

'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത' തെളിയിച്ചതാണ് പി.ടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പതിഷേധ സദസിലായിരുന്നു കരീമിന്റെ പരാമര്‍ശം

സംഘപരിവാറിനു അനുയോജ്യരായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു സ്ഥിതിയുണ്ടെന്ന് എളമരം കരീം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.

കരീമിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി, വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം