കേരളം

മുഹമ്മദ് റിയാസിന് യുവജനക്ഷേമം കൂടി; സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്




തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി. മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. വകുപ്പുകള്‍ വീതം വെച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. 

വിഎന്‍ വാസവനും, പി എ മുഹമ്മദ് റിയാസിനും,  വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല. 
ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന് നല്‍കാനാണ് തീരുമാനം. യുവജനക്ഷേമകാര്യ വകുപ്പ് പിഎ മുഹമ്മദ് റിയാസിനും സാംസ്‌കാരികം-സിനിമ വകുപ്പ് വിഎന്‍ വാസവനും നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

മല്ലപ്പള്ളിയിലെ സിപിഎം യോഗത്തിനിടെയായിരുന്നു സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം. ഇതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി. കോടതിയില്‍ പോയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന നിയമോപദേശത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു