കേരളം

ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ അനുമതി; ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. 

‌ആറുമാസത്തിൽ അധികമായ ഗർഭം ഒഴിവാക്കാൻ നിലവിലെ രാജ്യത്തെ നിയമം അനുസരിച്ച് സാധിക്കില്ല. ആറ് മാസം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ വിലയിരുത്തി. പെൺകുട്ടി ശിശുവിനെ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷിക്കണമെന്നാണ് കോടതി നിർദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്