കേരളം

കാട്ടില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയി; നിലമ്പൂരില്‍ 56കാരനെ കരടി ആക്രമിച്ചു, ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു. പരിക്കേറ്റ ടി കെ കോളനി മരടന്‍ കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി കെ കോളനിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 

ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയല്‍വാസി രഘുരാമനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കNd] ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി