കേരളം

'വഴിയരികിൽ കണ്ടതാണ്'- പൊലീസിനെ കബളിപ്പിച്ച് അമ്മയെ അ​ഗതി മന്ദിരത്തിലാക്കി മകൻ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ അഗതി മന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂർ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. രാത്രിയിൽ വഴിയരികിൽ കണ്ടതാണെന്ന് പറഞ്ഞാണ് ഇയാൾ പൊലീസിനെ കബളിപ്പിച്ചത്. വട്ടപ്പാറ കല്ലയം കാരാമൂട് അനിത വിലാസത്തിൽ അജികുമാറിനെതിരെയാണ് പരാതി.

ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്ക്കൊപ്പം (71) അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടുനിർത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈ കാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അ‍ജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 

16ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കൈയിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി. 

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ പരാതി നൽകുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം