കേരളം

ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍, ശരത്തിനെ പ്രതി ചേര്‍ക്കും; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി വ്യക്തമാക്കി.

അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ പ്രതിയാക്കും. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും സൂചനയുണ്ട്. തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമായിരിക്കും ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. തെളിവു നശിപ്പിക്കാന്‍ കൂ്ട്ടുനിന്നതിന് ശരത്തിനെ പ്രതി ചേര്‍ത്തത്.  

കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് മൂന്നു കോടതികളില്‍ അനധികൃതമായി തുറന്നതായുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം മൂന്ന് ആഴ്ച കൂടി സമയം തേടിയിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു.തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. 

ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ജനുവരിയില്‍ തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂര്‍ത്തിയാക്കാന്‍ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി