കേരളം

ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്‌സ് ലക്ഷണം കണ്ടവര്‍ക്ക് രോഗമില്ല; സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരും നെഗറ്റീവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മങ്കിപോക്‌സില്‍ കേരളത്തിന് ആശ്വാസ വാര്‍ത്ത. മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലത്ത് രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ലെന്നും വീണാ ജോര്‍ജ് അറിയിച്ചു.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും നിരീക്ഷണത്തിലാക്കിയ രണ്ടുപേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗമില്ല. കേരളത്തില്‍ രോഗം ബാധിച്ച കൊല്ലം, കണ്ണൂര്‍ സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ല. ഇതും ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍