കേരളം

ഇനി വേര്‍തിരിവ് വേണ്ട; ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കണം, ചരിത്ര ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്നാണ് ഉത്തരവ്. 

സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗനീത നിഷേധിക്കപ്പെടുകയാണ് എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കണമെന്്‌ന ഉത്തരവില്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനത്ത് ആകെ 280 ഗേള്‍സ് സ്‌കൂളുകളും164 ബോയ്‌സ് സ്്കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് ആക്കുമെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത