കേരളം

രണ്ട് വാട്ട്‌സ്ആപ്പ്‌ നമ്പറുകളില്‍ നിന്ന് സന്ദേശം, മന്ത്രിയുടെ പേരിലും വ്യാജന്‍; കുറ്റക്കാരെ കണ്ടെത്താന്‍ ഡിജിപിക്ക് നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ വാട്‌സ് അപ്പ് അക്കൗണ്ട്. രണ്ടു വ്യാജ വാട്‌സ് ആപ്പ് നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തുള്ള ഈ സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഡിജിപിക്ക് കൈമാറിയതായും മന്ത്രി വ്യക്തമാക്കി.


കുറിപ്പ്: 

എന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വാട്‌സാപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി