കേരളം

സാധാരണ കടയില്‍ വില കൂട്ടാന്‍ പാടില്ല; ഭക്ഷ്യധാന്യങ്ങളുടെ അഞ്ചുശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കില്ലെന്ന് ധനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത നിത്യോപയോഗ സാധനങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭക്ഷ്യധാന്യങ്ങളുടെ അഞ്ചുശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കില്ല. ഈ പരിധിയില്‍ നിന്ന് ചെറുകിട സംരംഭകരെയും ചെറുകിട ഉല്‍പ്പാദകരെയും ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇപ്പോള്‍ പായ്ക്ക് ചെയ്ത ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് കുടുംബശ്രീ പോലുള്ള ചെറുകിട സംരംഭകരെയും ഉല്‍പ്പാദകരെയും ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തൂക്കി വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതി  ഇല്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ എട്ടാമതായി പറയുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. അളവുതൂക്ക നിയമവുമായി ബന്ധപ്പെട്ടാണ് ഇതില്‍ പറയുന്നത്.പേപ്പര്‍ കവറിലോ, പ്ലാസ്റ്റിക് കവറിലോ ആക്കി സാധനങ്ങള്‍ വില്‍ക്കുമ്പോള്‍, അതില്‍ ലേബല്‍ ഒട്ടിച്ചില്ലെങ്കില്‍ കൂടി അതിനെ ലേബല്‍ഡ് ആയി കണക്കാക്കും. ഇതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 ത്രിവേണി, സപ്ലൈകോ കടകകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുന്നില്ല. സാധാരണ കടകളില്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. സംസ്ഥാനത്തെ കടകളില്‍ 75 ശതമാനവും വര്‍ഷം 40 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളാണ്. ഇവയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അവര്‍ തൂക്കി വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് ജിഎസ്ടി ചുമത്തിയാല്‍ വില വര്‍ധിക്കും. ഇവര്‍ അഞ്ചുശതമാനം വില കൂട്ടിയാല്‍ ഭക്ഷ്യധാന്യങ്ങളുടെ വില കൂടും. യഥാര്‍ഥത്തില്‍ ഇവര്‍ ജിഎസ്ടിയുടെ പരിധിയില്‍ വരാത്തത് കൊണ്ട് സര്‍ക്കാരിന്റെ ഖജനാവിലേക്ക് നികുതിയായി ഒന്നും ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി