കേരളം

മേയറുടെ കാറിന്റെ ഹോണ്‍ ശല്യമായി, നടപടി വേണം; ആര്‍ടിഒയ്ക്കു പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മേയറുടെ ഔദ്യോഗിക വാഹനത്തിലെ അമിത ഹോണ്‍ അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ എന്‌ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്കു പരാതി നല്‍കി. മേയര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഹോണ്‍ വലിയ ശബ്ദത്തോടെ മുഴക്കുന്നത് മൂലം റോഡിലെ മറ്റു യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. 

അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി വലിയ ശല്യമാണ് പൊതുജനങ്ങള്‍ക്ക് ഈ വാഹനം ഉണ്ടാക്കുന്നത്. വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയിരിക്കുന്നത്.  

നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ച മേയര്‍ മറ്റുള്ളവരുടെ ചെവിട് പൊട്ടിക്കുന്ന ഹോണ്‍ മുഴക്കി റോഡില്‍ കൂടി പായുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോണ്‍ ഡാനിയല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്