കേരളം

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം: കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍, നരഹത്യയ്ക്ക് കേസ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കെഎസഇബി കരാറുകാരന്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ സ്വദേശി ആലിക്കോയയെ ആണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.

കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാര്‍ ആരാണോ അവരില്‍ നിന്ന് ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്