കേരളം

കൊച്ചി മെട്രോ ഉദ്യോഗസ്ഥയുടെ മാനസിക പീഡനം; പരാതിയുമായി ജീവനക്കാരി; ആഭ്യന്തര അന്വേഷണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ജോലിസ്ഥലത്തെ മാനസിക പീഡനമെന്ന പരാതിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എച്ച് ആർ വിഭാഗം ജനറൽ മാനേജർക്കെതിരേ അന്വേഷണം. ആഭ്യന്തര അന്വേഷണമാണ് കെഎംആർഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മെട്രോ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ചയാണ് സംഭവം. എച്ച് ആർ വിഭാ​ഗം ജനറൽ മാനേജറുടെ അതിരുകടന്ന അധിക്ഷേപത്തെ തുടർന്ന് യുവതി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കോർപ്പറേറ്റ് ഓഫീസിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറിയ യുവതിയെ മറ്റ് ജീവനക്കാർ ചേർന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.

എച്ച് ആർ വിഭാ​ഗം ജനറൽ മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും (ഐഎൻടിയുസി) രംഗത്തെത്തി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.  കെഎംആർഎൽ എംഡി യുവതിയുമായി സംസാരിച്ചു.

ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി ലഭിച്ചതായി കെഎംആർഎൽ അധികൃതർ സ്ഥിരീകരിക്കുന്നു. സംഭവത്തിൽ അന്വേഷണത്തിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ