കേരളം

വിസയും വിമാന ടിക്കറ്റും ശരിപ്പെടുത്താമെന്ന് വാഗ്ദാനം, ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിദേശത്തേക്കുള്ള വിസയും വിമാന ടിക്കറ്റും ശരിപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിലായിരുന്ന പ്രതി പിടിയിൽ. ലക്കടത്തൂർ സ്വദേശി പറമ്പത്ത് വീട്ടിൽ അമീറി(29)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ ഒളിവിൽ പോകുകയായിരുന്നു ഇയാൾ. 

തമിഴ്‌നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. തിരൂർ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ ആളുകളെ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്