കേരളം

കാസര്‍കോട് ലോറി തോട്ടിലേക്ക് മറിഞ്ഞു; ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 

സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു