കേരളം

കേബിൾ കഴുത്തിൽ കുരുങ്ങി; സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഫോർട്ടുകൊച്ചി സ്വദേശി ആൽബർട്ടിന്റെ മകൻ അലൻ ആൽബർട്ട് (25) ആണ് മരിച്ചത്. യുവാവിന് ഒപ്പം സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ നിഖിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാക്കനാട് - സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാക്കനാട് ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്കു പോകവെ റോഡരികിൽ താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി അലൻ റോഡിലേക്ക് വീണു. ഇവർക്ക് തൊട്ടുമുൻപിൽ ജനറേറ്റർ കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ ഉടക്കിയാണ് കേബിൾ താഴ്ന്നുവീണത്. അലനെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്