കേരളം

കടലിലേക്ക് ഹെലികോപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടം; മരിച്ചവരിൽ പത്തനംതിട്ട സ്വദേശിയും, രക്ഷപ്പെട്ടവരിലും ഒരു മലയാളി

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഒഎൻജിസിയുടെ ഹെലിപ്റ്റർ മുംബൈ തീരത്ത് അറബിക്കടലിലേക്ക് ഇടിച്ചിറക്കിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ചത്. ജിയോളജിസ്റ്റും മറ്റൊരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് സഞ്ജു. ഇന്നലെയുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. 

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഒഎൻജിസിയിൽ സീനിയർ മറൈൻ റേഡിയോ ഓഫീസറാണ് ശ്യാം. മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. 

ഒഎൻജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാർ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പവൻ ഹാൻസ് കമ്പനിയിൽ ഇന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. നാല് പേർ കടലിൽ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു