കേരളം

ട്രാക്കിൽ അറ്റകുറ്റപ്പണി; എറണാകുളത്തിനും കോട്ടയത്തിനുമിടയിൽ ട്രെയിനുകൾ വഴി തിരിച്ചുവിടും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്തിനും കോട്ടയത്തിനുമിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടും. ഇതുവഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്. 

ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളിൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിർത്തുക. ഇതേ ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിർത്തുക. 

കോബ്ര-കൊച്ചുവേളി സൂപ്പർഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് 13ന് ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. ആലപ്പുഴയിലും എറണാകുളം ജം​ഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ