കേരളം

സംസ്ഥാനത്തെ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ്  ക്ലാസ് ചെയര്‍ കാര്‍ കോച്ചുകള്‍ക്ക് അനുമതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവിധ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ക്കു പകരം സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റിയില്‍ 3 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകളും മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസില്‍ ഒരു സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചും 19ന് നിലവില്‍ വരും.

3 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകള്‍ വീതം തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസില്‍ ഏപ്രില്‍ 15 മുതലും എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയില്‍ ഏപ്രില്‍ 16 മുതലും കണ്ണൂര്‍-ആലപ്പി എക്‌സ്പ്രസില്‍ ഏപ്രില്‍ 17 മുതലും ഉണ്ടാകും. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ 5 സെക്കന്‍ഡ് ചെയര്‍ കാര്‍ കോച്ചുകള്‍ മേയ് ഒന്നു മുതല്‍ നിലവില്‍ വരും. 

ചെയര്‍ കാര്‍ കോച്ചുകളാണെങ്കിലും ഇവയില്‍ റിസര്‍വേഷന്‍ ബാധകമല്ല. 108 സീറ്റുകള്‍ വീതമുള്ളതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നു റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍