കേരളം

സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കോവിഡ്  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,250 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 3.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി. 

എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂർ 34, ആലപ്പുഴ 28, കണ്ണൂർ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നയാളാണ്. 660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 138, കൊല്ലം 21, പത്തനംതിട്ട 77, ആലപ്പുഴ 41, കോട്ടയം 15, ഇടുക്കി 87, എറണാകുളം 137, തൃശൂർ 83, പാലക്കാട് 20, മലപ്പുറം 29, കോഴിക്കോട് 140, വയനാട് 45, കണ്ണൂർ 69, കാസർഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 6148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,52,264 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി