കേരളം

യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി പുതിയ വീട്ടില്‍ റിയാസ് (28) ആണ് മരിച്ചത്. എറിയാട് ചൈതന്യ നഗറിനു സമീപം ആള്‍ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും  ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

എറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാസ്.  മാങ്ങറാം പറമ്പില്‍ നാസറിന്റെ ഭാര്യയും വസ്ത്ര വ്യാപാരിയുമായ റിന്‍സി (30)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടി പൊലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകള്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രാവിലെ നാട്ടുകാരാണ് ഇയാള്‍ തുങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. വ്യാഴാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു റിന്‍സിക്ക് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ നിന്നും കുട്ടികള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന വഴി, ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന പ്രതി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്നലെ രാവിലെ മരിച്ചു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. റിന്‍സിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന റിയാസിനെ കടയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. ശല്യപ്പെടുത്തിയിരുന്ന വിവരം വിദേശത്തുള്ള ഭര്‍ത്താവിനെ റിന്‍സി അറിയിച്ചിരുന്നു. ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍