കേരളം

'60 ലക്ഷത്തിന്റെ വീട് 50 ലക്ഷത്തിന് തരാം; സിൽവർലൈൻ അനുകൂലികളായ മഹദ് വ്യക്തികളെ മൂന്നിരട്ടി പണം സ്വന്തമാക്കു'- വിൽപ്പനയ്ക്ക് വച്ച് യുവാവ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിൽവർലൈൻ വരുന്ന സ്ഥലത്തെ വീട് സാമൂഹിക മാധ്യമത്തിൽ വിൽപ്പനയ്ക്ക് വച്ച് ഉടമ. മാടപ്പള്ളി സ്വദേശി മനോജ് വർക്കിയാണ് 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കുമെന്ന് പറയുന്നത്. 

സിൽവർലൈനിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ടുവരണമെന്നും മനോജ് വർക്കി ആവശ്യപ്പെടുന്നു. പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുമ്പുള്ളതിനേക്കാൾ മികച്ച ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചാരണങ്ങൾക്കിടെയാണ് മനോജ് വർക്കിയുടെ പരിഹാസം. മൂന്നിരട്ടി നഷ്ടപരിഹാരം താങ്ങാനുള്ള കപ്പാസിറ്റി തനിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

''ഞാൻ ചങ്ങാനശ്ശേരി മാടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന വ്യക്തിയാണ്. കെ.റെയിൽ പാതയിലുള്ള എന്റെ വീടും സ്ഥലവും വിൽക്കാൻ ആഗ്രഹിക്കുന്നു.

എനിക്ക് ഈ വീടിനും സ്ഥലത്തിനുംകൂടി 60 ലക്ഷം രൂപ ചെലവായി. ഇപ്പോൾ ഗവണ്മെന്റ് മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാൻ എന്റെ സ്ഥലം 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നു. കെ.റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹദ്വ്യക്തികൾ ഈ വീട് വാങ്ങിയാൽ മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക. വേണ്ടാത്തവർ ആവശ്യമുള്ളവർക്ക് ഷെയർ ചെയ്യുക.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും