കേരളം

വിവാദ വിഷയങ്ങള്‍ ഒന്നുമില്ല, എങ്കിലും ഹൈക്കമാന്‍ഡ് പറയട്ടെ: ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിനു കാക്കുകയാണെന്ന് ശശി തരൂര്‍ എംപി. വിവാദ വിഷയങ്ങളൊന്നും സെമിനാറില്‍ വരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലേക്കാണ് തന്നെ ക്ഷണിച്ചിട്ടുള്ളത്. അതൊരു ദേശീയ പരിപാടിയാണ്. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരാണ് ഒപ്പം പങ്കെടുക്കുന്നത്. കേരളത്തിലെ വിവാദ വിഷയങ്ങളൊന്നും അതില്‍ വരുന്നില്ലെന്ന് തരൂര്‍ പറഞ്ഞു.

സിപിഎം പരിപാടിയില്‍ പങ്കെടുക്കുന്നതിന് എതിരായ അഭിപ്രായങ്ങളെ ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിനു കാക്കുകയാണെന്നും തരൂര്‍ വ്യക്തമാക്കി. 

ഹൈക്കമാന്‍ഡ് പറയട്ടെ: കെവി തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്ന് പ്രൊഫ. കെ വി തോമസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.വിഷയം സോണിയാഗാന്ധിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും അറിയിച്ചിട്ടുണ്ട്.

ദേശീയപ്രാധാന്യമുള്ള വിഷയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ വിഷയം. അതിനാലാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം തേടിയത്. താന്‍ സെമിനാറില്‍ പങ്കെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെവി തോമസ് പറഞ്ഞു.

പങ്കെടുക്കരുതെന്ന് കെപിസിസി

കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപിസിസി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി